Posted On
date_range Updated On
date_range നാലുവയസുകാരിയെ ബലാത്സംഗം ചെയ്ത 25കാരൻ പിടിയിൽ; നാട്ടുകാർ മർദിച്ചശേഷം പൊലീസിന് കൈമാറി
ന്യൂഡൽഹി: നാലുവയസുകാരിയെ ബലാത്സംഗം ചെയ്ത 25കാരൻ അറസ്റ്റിൽ. ഡൽഹിയിലെ ബാബ നഗർ പ്രദേശത്താണ് സംഭവം.
കഴിഞ്ഞയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. ജീൻസ് നിർമാണ കമ്പനിക്ക് സമീപമാണ് പെൺകുട്ടിയുടെ വീട്. അവിടത്തെ തൊഴിലാളിയാണ് പ്രതി.
വീടിന് മുറ്റത്ത് കളിച്ചുകൊണ്ടുനിന്ന പെൺകുട്ടിയെ ഇയാൾ മിഠായി നൽകി ഫാക്ടറിയുടെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അവിടെവെച്ച് ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു.
തുടർന്ന്, വീട്ടിലെത്തിയ പെൺകുട്ടി സംഭവത്തെക്കുറിച്ച് മാതാപിതാക്കളോട് പറഞ്ഞു. ഇതോടെ കുടുംബം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
സംഭവം അറിഞ്ഞ നാട്ടുകാർ പ്രതിയെ ഫാക്ടറിയിലെത്തി മർദിച്ചു. തുടർന്നാണ് െപാലീസിന് കൈമാറിയത്. 25കാരനെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തതായി െപാലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.