. സൂര്യദത്ത് 2. വിഷ്ണുദത്ത് 3. ഷൈൻ ഷാജി 4. കാർത്തികേയൻ
മണിമല: രാസലഹരിയായ എം.ഡി.എം.എയുമായി നാലുപേർ അറസ്റ്റിൽ. ആർപ്പൂക്കര വില്ലുന്നി ഭാഗത്ത് പിഷാരത്ത് വീട്ടിൽ സൂര്യദത്ത് (21), ഇയാളുടെ സഹോദരനായ വിഷ്ണുദത്ത് (22), കൈപ്പുഴ ഇല്ലിച്ചിറയിൽ വീട്ടിൽ ഷൈൻ ഷാജി(23), കുമാരനല്ലൂർ പേരൂക്കരപറമ്പിൽ വീട്ടിൽ കാർത്തികേയൻ (21) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് മണിമലയിലെ ലോഡ്ജിൽനിന്ന് യുവാക്കളെ പിടികൂടുന്നത്. ക്രിസ്റ്റൽ രൂപത്തിലുള്ള എം.ഡി. എം.എയാണ് (0.45 ഗ്രാം) പിടികൂടിയത്. ഇതിലെ പ്രതികളായ വിഷ്ണുദത്ത്, സൂര്യദത്ത് എന്നിവരെ കാപ്പ നിയമപ്രകാരം ജില്ലയിൽനിന്ന് പുറത്താക്കിയിട്ടുള്ളവരാണ്.
ഇത് ലംഘിച്ചാണ് ഇവർ പ്രവേശിച്ചത്. ഇവർക്കെതിരെ കാപ്പ നിയമലംഘനത്തിനും കേസ് രജിസ്റ്റർ ചെയ്തു. എരുമേലി എസ്.എച്ച്.ഒ വി.വി. അനിൽകുമാർ, മണിമല എസ്.ഐ അനിൽകുമാർ, വിജയകുമാർ, ഡി. സുഭാഷ്, സി.പി.ഒമാരായ ജിമ്മി, ശ്രീജിത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.