പാറ്റ്ന: കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട സംഘർഷത്തിൽ നാലുപേർ കൊല്ലപ്പെട്ടു. ബിഹാറിലെ ഔറംഗബാദ് ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം. കൊല്ലപ്പെട്ടവരിൽ മൂന്നുപേർ ജാർഖണ്ഡ് സ്വദേശികളാണ്. നബിനഗർ പ്രദേശത്താണ് സംഭവം നടന്നത്. തന്റെ കടയുടെ മുൻപിൽ വാഹനം പാർക്ക് ചെയ്യരുതെന്ന് കടയുടമ കാർ യാത്രികരോട് പറഞ്ഞതാണ് സംഭവങ്ങളുടെ തുടക്കമെന്ന് പറയുന്നു.
രോഷാകുലനായ കാർ യാത്രികരിൽ ഒരാൾ തോക്കെടുത്ത് കടയുടമയെ വെടിവച്ചു കൊന്നു. ഇത്, നാട്ടുകാരെ പ്രകോപിപ്പിക്കുകയായിരുന്നു. പ്രദേശവാസികൾ കാർ യാത്രികരെ വളഞ്ഞിട്ട് ക്രൂരമായി മർദിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേർ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.