ഹര്‍ഷിത്ത്
ഹഷീഷ് ഓയിലുമായി നാലുപേർ പിടിയിൽ
കണ്ണൂർ: നഗരത്തിൽ വിൽപനക്കായി കൊണ്ടുവന്ന ആറ് കുപ്പി ഹഷീഷ് ഓയിലുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ. കുറുവ സ്വദേശി സി.പി. അർഷാദ് (30), അലവിൽ സ്വദേശി എം. ജിതിൻ (27), മാടായി സ്വദേശി ബി. രാഹുൽരാജ് (27) എന്നിവരെയാണ് കണ്ണൂർ ടൗൺ ഇൻസ്‍പെക്ടർ ബിനുമോഹനന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കക്കാട് പള്ളിപ്രത്ത് നിർത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോറിക്ഷ പരിശോധിച്ചപ്പോഴാണ് 30 ഗ്രാം ഹഷീഷ് ഓയിലടങ്ങിയ കുപ്പികൾ കണ്ടെടുത്തത്. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഇരിട്ടി: 60 മില്ലി ഹഷീഷ് ഓയിലുമായി വിളക്കോട് സ്വദേശിയായ യുവാവിനെ മുഴക്കുന്ന് പൊലീസ് പിടികൂടി. വിളക്കോട് പാറാടൻ മുക്കിലെ കൊയിലോട്ര ഹൗസിൽ ഹര്‍ഷിത്ത് (29)നെയാണ് പിടികൂടിയത്.
ജില്ല പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് വിളക്കോടിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ഹഷീഷ് ഓയിലുമായി ഹര്‍ഷിതിനെ പൊലീസ് പിടികൂടിയത്. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.