Posted On
date_range Updated On
date_range വിദേശജോലി തട്ടിപ്പ്: ഒരാൾ അറസ്റ്റിൽ
അടിമാലി: വിദേശത്ത് ജോലി വാഗ്ദാനം നൽകി യുവാവിനെ കബളിപ്പിച്ച് 13 ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. തിരുവനന്തപുരം നേമം സ്വദേശി റോജറിനെയാണ് (40) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. അടിമാലി മന്നാങ്കാല സ്വദേശി ലിനു പി. ജോസഫിന്‍റെ പരാതിയിലാണ് നടപടി.
ന്യൂസിലാന്‍റിലേക്ക് വിസ തരപ്പെടുത്താമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ റോജർ പിന്നീട് മുങ്ങുകയായിരുന്നു. സമാനമായ നിരവധി തട്ടിപ്പുകൾ ഇയാൾ നടത്തിയതായി പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.