Posted On
date_range Updated On
date_range വിമാന ജീവനക്കാരൻ 15കാരനെ പീഡിപ്പിച്ചു; സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്ന് പരാതി
കണ്ണൂര്‍: എയർ ഇന്ത്യ എക്സ്പസ് വിമാനത്തിൽ വെച്ച് ആൺകുട്ടിയെ വിമാന ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി. 15 വയസുള്ള ആൺകുട്ടിയെയാണ് എയർക്രൂ പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിൽ മുംബൈ സ്വദേശി പ്രസാദിനെതിരെ കണ്ണൂർ എയർപോര്‍ട്ട് പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.
ജൂൺ അഞ്ചാം തീയതിയാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. മസ്കറ്റിൽ നിന്നും കണ്ണൂരിലേക്ക് വന്ന കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ജീവനക്കാരൻ സ്പര്‍ശിച്ചെന്നാണ് പരാതി. വിമാനമിറങ്ങിയ ശേഷം കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.