Posted On
date_range Updated On
date_range അഞ്ചുവയസ്സുകാരിക്ക് പീഡനം: പ്രതിക്ക് പത്തുവർഷം തടവും 75,000 രൂപ പിഴയും
മഞ്ചേരി: അഞ്ചുവയസ്സുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ യുവാവിന് പത്തുവർഷം കഠിന തടവും 75,000 രൂപ പിഴയും വിധിച്ചു. കാവനൂര്‍ കോലോത്തുവീട്ടില്‍ ഷിഹാബുദ്ദീനെയാണ് (35) മഞ്ചേരി ഫാസ്റ്റ് ട്രാക് പോക്‌സോ സ്‌പെഷല്‍ കോടതി ജഡ്ജി പി.ടി. പ്രകാശന്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരുവർഷം തടവ് അധികം അനുഭവിക്കണം.
മറ്റൊരു വകുപ്പിൽ മൂന്നുവർഷം തടവും വിധിച്ചു. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പിഴയടച്ചാൽ തുക കുട്ടിക്ക് നൽകണം. ലീഗൽ സർവിസസ് അതോറിറ്റി മുഖേന സർക്കാറിന്‍റെ ഇരകൾക്കുള്ള നഷ്ടപരിഹാര തുകയിൽനിന്ന് രണ്ട് ലക്ഷം കൂടി കുട്ടിക്ക് നൽകാനും വിധിയിൽ പറയുന്നു. 2016 ഫെബ്രുവരി 12നാണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷനുവേണ്ടി ജില്ല പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.