കാഞ്ഞങ്ങാട്: വീട്ടിലെ അടുക്കളയിൽ ഒളിപ്പിച്ച നിലയിൽ അഞ്ചരക്കിലോ ചന്ദനച്ചീളുകൾ വനപാലകർ പിടികൂടി. ബിരിക്കുളം നെല്ലിയറയിലെ കെ. കരുണാകരന്റെ വീട്ടിൽനിന്നാണ് ചന്ദനം പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് പിടിച്ചത്. പ്രതിയെ പിടികൂടാനായില്ലെന്നും അന്വേഷണം നടക്കുന്നതായും കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ. അഷ്റഫ് പറഞ്ഞു.
കരുണാകരൻ നേരത്തേയും ചന്ദനക്കേസിൽ പ്രതിയായിട്ടുണ്ടെന്ന് വനപാലകർ പറഞ്ഞു. ഉദ്യോഗസ്ഥരായ ബി.എസ്. വിനോദ് കുമാർ, മറുതോം സെക്ഷനിലെ വി.വി. പ്രകാശൻ, കെ. വിശാഖ്, ഡോണ കെ. അഗസ്ത്യൻ, കെ.വി. അരുൺ, ജി.എ. ജിതിൻ എന്നിവർ ചേർന്നാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.