Representational Image
Posted On
date_range Updated On
date_range ഛാത്ത് പൂജ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബത്തിന് നേരെ വെടിവെപ്പ്; രണ്ട് പേർ മരിച്ചു
പാട്ന: ഛാത്ത് പൂജ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബത്തിന് നേരെയുണ്ടായ വെടിവെപ്പിൽ രണ്ട് സഹോദരങ്ങൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബിഹാറിലെ ലഖിസരായി ജില്ലയിൽ ഇന്നലെ രാവിലെയാണ് സംഭവം. 36കാരനായ രാജാനന്ദൻ ഝായും സഹോദരൻ ചന്ദൻ കുമാറുമാണ് മരിച്ചത്.
പ്രണയബന്ധം തകർന്നതിനെ തുടർന്നുള്ള വിദ്വേഷമാണ് വെടിവെപ്പിന് പിന്നിലെ കാരണമെന്നാണ് പ്രാഥമിക നിഗമനം. ലഖിസരായ് ജില്ലയിലെ കബയ്യ പൊലീസ് സ്റ്റേഷന്‍റെ പരിധിയിൽ വരുന്ന പഞ്ചാബി മൊഹല്ലയിലാണ് സംഭവം. പരിക്കേറ്റവർ സദർ ആശുപത്രിയിൽ ചികിത്സയിലാണ്.
മൂന്ന് പേരുടെ നില ഗുരുതരമായതിനാൽ സദർ ആശുപത്രിയിൽ നിന്ന് പി.എം.സി.എച്ച് പട്‌നയിലേക്ക് റഫർ ചെയ്തിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.