മുംബൈ: വീട്ടിൽ നിന്ന് 50 രൂപ എടുത്തതിന് പത്തുവയസുകാരനെ അച്ഛൻ അടിച്ചു കൊന്നു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. കരൺ എന്ന കുട്ടിയാണ് മരിച്ചത്. പിതാവ് ബബ്ലു ഓംപ്രകാശ് പ്രജാപതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
താനെ താക്കൂർപാഡയിലെ ചേരിപ്രദേശത്ത് ഡിസംബർ 29നായിരുന്നു സംഭവം. പിതാവിന്‍റെ അടിയേറ്റ് തലക്ക് ഗുരുതര പരിക്കേറ്റ കുട്ടി അബോധാവസ്ഥയിലായിരുന്നു. വിവരമറിഞ്ഞ പൊലീസ് സ്ഥലത്തെത്തിയപ്പോൾ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്. ദേഹത്ത് മുറിവുകളുമുണ്ടായിരുന്നു. പൊലീസ് ഉടൻ കുട്ടിയെ ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുട്ടിയുടെ കൈക്കും കാലിനും പൊട്ടലുണ്ടായിരുന്നു. തലക്കേറ്റ മാരക പരിക്കാണ് മരണത്തിന് കാരണമായത്.
കുട്ടിയുടെ അമ്മ മാനസിക അസ്വാസ്ഥ്യമുള്ളയാളാണ്. സഹോദരിയാണ് പിതാവിന്‍റെ മർദനത്തെ കുറിച്ച് പൊലീസിനോട് പറഞ്ഞത്. ഇതിനിടെ, അച്ഛൻ ഒളിവിൽ പോയിരുന്നു. തിരച്ചിലിനൊടുവിൽ പൊലീസ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.