നെന്മാറയിൽ എക്​സൈസ്​ പരിശോധന; അഞ്ച്​ കേസ്​ രജിസ്​റ്റർ ചെയ്​തു

നെ​ന്മാ​റ: റേ​ഞ്ച്​ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ട്ട നെ​ന്മാ​റ, നെ​ല്ലി​യാ​മ്പ​തി, അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ക്സൈ​സ് സ്ക്വാ​ഡ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ഞ്ച്​ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി നെ​ന്മാ​റ എ​ക്സൈ​സ് റേ​ഞ്ച്​ ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു. ക്രി​സ്മ​സ്- പു​തു​വ​ത്സ​ര ദി​ന​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് 42 റെ​യ്ഡു​ക​ളാ​ണ്​ ന​ട​ത്തി​യ​ത്. 196 വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ ല​ഹ​രി ക​ട​ത്തി​യ​തെ​ന്ന്​ സം​ശ​യി​ച്ച ഒ​രു ജീ​പ്പ്​ ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ത്തു.

നെ​ന്മാ​റ ടൗ​ണി​ൽ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് സ​മീ​പം വി​ൽ​പ​ന​ക്ക് വെ​ച്ച 120 ഗ്രാം ​ഹാ​ൻ​സും പി​ടി​ച്ചെ​ടു​ത്തു. നെ​ല്ലി​യാ​മ്പ​തി ഭാ​ഗ​ത്ത് പൊ​ലീ​സി‍െൻറ​യും വ​നം വ​കു​പ്പി‍െൻറ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ൾ, ഹോം ​സ്റ്റേ​ക​ൾ, റി​സോ​ർ​ട്ടു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു​വ​രു​ക​യാ​ണെ​ന്നും എ​ക്​​സൈ​സ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Excise inspection; Five cases were registered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.