ബിഹാറിൽ മുൻ മേയറെ വെടിവെച്ച്​ കൊന്നു

പട്​ന: ബിഹാറിലെ കാതിഹാറിൽ മുൻ മേയറെ വെടിവെച്ചു കൊന്നു. ശിവരാജ്​ പാസ്വാനാണ്​ (45) നഗരത്തിലെ ക്ഷേത്രത്തിന്​ സമീപത്ത്​ വെച്ച്​ ബൈക്കിലെത്തിയ അജ്ഞാതരുടെ വെടിയേറ്റ്​ മരിച്ചതെന്ന്​ പൊലീസ്​ സൂപ്രണ്ട്​ വികാസ്​ കുമാർ പറഞ്ഞു​. ഉടനെ പാസ്വാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

മേയറായിരുന്ന വിജയ്​ സിങ്​ ബരാരി മണ്ഡലത്തിൽ നിന്ന്​ നിയമസഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടതോടെ മാർച്ചിലാണ്​ പാസ്വാൻ മേയറായി എതിരില്ലാതെ തെരവഞ്ഞെടുക്കപ്പെട്ടത്​. ജൂണിൽ കാലാവധി പൂർത്തിയാകുന്നത്​ വരെ അദ്ദേഹം തൽസ്​ഥാനത്ത്​ തുടർന്നു. അഡ്​മിനിസ്​ട്രേറ്ററാണ്​ ഇപ്പോൾ മുനിസിപാലിറ്റിയുടെ ഭരണകാര്യങ്ങൾ നിർവഹിക്കുന്നത്​.

Tags:    
News Summary - Ex-Mayor Of Bihar Town Shot Dead By Bike-Borne Assailants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.