Posted On
date_range Updated On
date_range ദത്തെടുത്ത പെൺകുട്ടിക്ക് പീഡനം: വയോധികന് 109 വർഷം കഠിനതടവും 6.25 ലക്ഷം പിഴയും
അടൂർ: തമിഴ്നാട് സ്വദേശിനിയായ പെൺകുട്ടിയെ ദത്തെടുത്ത് ലൈംഗികമായി പീഡിപ്പിച്ച കേസിൽ വയോധികന് 109 വർഷം കഠിന തടവും 6.25 ലക്ഷം രൂപ പിഴയും. പന്തളം കുരമ്പാല പൂഴിക്കാട് ചിന്നക്കടമുക്ക് നെല്ലിക്കോമത്ത് തെക്കേതിൽ തോമസ് സാമുവലിനെയാണ് (അനിയൻ -63) ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷവും രണ്ട് മാസവും കൂടി തടവ് അനുഭവിക്കണം. പിഴത്തുക പെൺകുട്ടിക്ക് നൽകാനും വിധിച്ചു. വിവിധ കുറ്റങ്ങളിലായാണ് 109 വർഷം ശിക്ഷിച്ചത്. 20 വർഷം തടവ് ശിക്ഷ അനുഭവിച്ചാൽ മതി. അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എ. സമീറാണ് വിധി പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.