Posted On
date_range Updated On
date_range കഞ്ചാവ് വിൽപനക്കിടെവയോധികൻ അറസ്റ്റിൽ
മംഗളൂരു: കൊണാജെ പൊലീസ് സ്റ്റേഷൻ പരിധിയിലെ നരിങ്കനയിൽ കഞ്ചാവ് വിൽപന നടത്തുകയായിരുന്ന വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു കാട്ടിപ്പള്ളയിലെ ഉമർ ഫാറൂഖ് എന്ന മങ്കൽ ഫാറൂഖ് എന്ന കുഞ്ഞിമോണുവാണ് (68) അറസ്റ്റിലായത്.
മൈതാനത്തിനടുത്ത് ഒഴിഞ്ഞ സ്ഥലത്ത് സ്കൂട്ടർ നിർത്തിയിട്ട് ലഹരി വിൽക്കുന്ന വിവരം ലഭിച്ച് എത്തിയ കൊണാജെ എസ്.ഐ പുനീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് കൈയോടെ പിടികൂടുകയായിരുന്നു.
20,000 രൂപ വിലവരുന്ന 998 ഗ്രാം കഞ്ചാവ്, സ്കൂട്ടർ എന്നിവ പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.