ജോർജ് വർഗീസ്
Posted On
date_range Updated On
date_range ബാലികമാരെ പീഡിപ്പിച്ച കേസിൽ വയോധികന് 18 വർഷം തടവ്
ചങ്ങനാശ്ശേരി: ബാലികമാരെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 18 വർഷം തടവ്. കറുകച്ചാൽ കൂത്രപ്പള്ളി മിസംപടി പടനിലം വീട്ടിൽ ജോർജ് വർഗീസിനെ (64) യാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ (പോക്സോ ) കോടതി ജഡ്ജി പി.എസ്. സൈമ ശിക്ഷിച്ചത്. വിവിധ വകുപ്പുകൾ പ്രകാരം 18 വർഷം കഠിനതടവും 90,000 രൂപ പിഴയുമാണ് ശിക്ഷ.
പിഴ അടക്കാത്ത പക്ഷം ഒമ്പതുമാസം കഠിനതടവ് കൂടി അനുഭവിക്കണം. പ്രോസിക്യൂഷൻ 19 സാക്ഷികളെയും 34 രേഖകളും ഹാജരാക്കി. ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി ആർ. ശ്രീകുമാർ ആണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. പി.എസ്. മനോജ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.