വർക്കല: പൊലീസിനെ ആക്രമിച്ച മദ്യപസംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ. പുന്നമൂട് നെടുംപുറത്തുവിള വീട്ടിൽ മണിരാജ് (28), പുന്നമൂട് കിടങ്ങിൽ പുതുവൽവീട്ടിൽ അപ്പു (25), പുന്നമൂട് തേരകുളം ചരുവിള വീട്ടിൽ വിഷ്ണു (28) എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച രാത്രി വൈകി പത്തോളം പേരടങ്ങുന്ന സംഘം പുന്നമൂടിന് സമീപം കിങ്ങിൽ കോളനിയിൽ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി നാട്ടുകാർ വർക്കല പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസിന്റെ കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തുകയും സംഘം പൊലീസിനെ ആക്രമിക്കുകയും ചെയ്തിരുന്നു.
ആക്രമണത്തിൽ വർക്കല എസ്.ഐ രാഹുൽ, എ.എസ്.ഐമാരായ മനോജ്, ബിജു, സി.പി.ഒമാരായ പ്രശാന്ത്, റാം ക്രിസ്റ്റ്യൻ, ഹരികൃഷ്ണൻ, ശ്യാംലാൽ, ഷജീർ, ശ്രീജിത്ത് എന്നിവർക്ക് പരിക്കേറ്റു. എ.എസ്.ഐ മനോജിന്റെ കൈ ഒടിഞ്ഞു. എസ്.ഐയുടെ മാല മദ്യപസംഘം വലിച്ചു പൊട്ടിക്കുകയും നെഞ്ചിനും ശരീരഭാഗങ്ങളിലും പരിക്കേൽപിക്കുകയും ചെയ്തു. സംഭവസ്ഥലത്തുനിന്ന് പിടികൂടിയ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ഓടി രക്ഷപ്പെട്ട സംഘത്തിലെ മറ്റുള്ളവർക്കായി തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.