കൊറിയറിൽ വീണ്ടും രാസലഹരി പിടികൂടി

കൊച്ചി: ചേരാനെല്ലൂരിലെ സ്വകാര്യ കൊറിയർ ഏജൻസിക്ക് ലഭിച്ച കൊറിയറിൽനിന്ന്‌ 18 ഗ്രാം എം.ഡി.എം.എ പിടികൂടി. വ്യാഴാഴ്ച കളമശ്ശേരിയിലുള്ള വിലാസത്തിലാണ്‌ കൊറിയർ ലഭിച്ചത്‌. എന്നാൽ, വിലാസം വ്യാജമാണെന്ന്‌ കൊറിയർ ഏജൻസി ജീവനക്കാരന്‌ മനസ്സിലായി.

ഇതിനിടെ രണ്ട്‌ യുവാക്കൾ കൊറിയർ തട്ടിയെടുക്കാൻ ശ്രമിച്ചു. സംശയം തോന്നിയ ജീവനക്കാരൻ കൊറിയർ കളമശ്ശേരി പൊലീസിന്‌ കൈമാറി. കൊറിയർ തുറന്നു പരിശോധിച്ചപ്പോഴാണ്‌ എം.ഡി.എം.എ കണ്ടെത്തിയത്‌.

Tags:    
News Summary - Drugs Caught again in the courier

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.