മുംബൈയിൽ വൻ ലഹരിവേട്ട; 47 കോടിയുടെ കൊക്കെയ്നുമായി യുവതി പിടിയിൽ

മുംബൈ: മുംബൈ വിമാനത്താവളത്തിൽ നിന്ന് 47 കോടി രൂപ കൊക്കെയ്നുമായി യുവതി പിടിയിൽ. കൊളംബോയിൽ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയ യുവതിയിൽ നിന്ന് 4.7 കിലോഗ്രാം കൊക്കെയ്ൻ ആണ് പിടികൂടിയത്. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതി വിമാനത്താവളത്തിൽ എത്തിയതിന് തൊട്ടുപിന്നാലെ ഡി.ആർ.ഐ ഉദ്യോഗസ്ഥർ അവരെ തടഞ്ഞുനിർത്തി ബാഗേജ് വിശദമായ പരിശോധനക്ക് വിധേയമാക്കി.

പരിശോധനയിൽ കാപ്പി പാക്കറ്റുകൾക്കുള്ളിൽ നിന്ന് കൊക്കെയ്ന്‍റെ ഒമ്പത് പൗച്ചുകൾ കണ്ടെത്തി. എൻ.ഡി.പി.എസ് ഫീൽഡ് കിറ്റ് ഉപയോഗിച്ചുള്ള പ്രാഥമിക പരിശോധനയിൽ ഇത് കൊക്കെയ്ൻ ആണെന്ന് കണ്ടെത്തി. സംഭവമുമായി ബന്ധപ്പെട്ട് നാല് പേരെ കൂടി ഡി.ആർ.ഐ അറസ്റ്റ് ചെയ്തു. ഒരാൾ കൊക്കെയ്ൻ വാങ്ങാനായി വിമാനത്താവളത്തിലെത്തിയ ആളാണ്. മയക്കുമരുന്ന് കടത്തുന്നതിനായുള്ള ധനസഹായം, ലോജിസ്റ്റിക്സ് എന്നിവയുമായി ബന്ധപ്പെട്ടവരാണ് അറസ്റ്റിലായ മറ്റ് മൂന്ന് പേർ.

മയക്കുമരുന്ന് സിൻഡിക്കേറ്റുകൾ സ്ത്രീകളെ ഇടനിലക്കാരായി ഉപയോഗിക്കുന്നതും ഭക്ഷ്യവസ്തുക്കളിലും നിത്യോപയോഗ സാധനങ്ങളിലും മയക്കുമരുന്ന് ഒളിപ്പിച്ചുവെക്കുന്നതുമായ പ്രവണത കഴിഞ്ഞ കുറച്ച് കാലങ്ങളായി വർധിച്ച് വരുന്നതായി ഡി‌.ആർ.‌ഐ പറഞ്ഞു. 

Tags:    
News Summary - Drug bust in Mumbai; Woman arrested with cocaine worth Rs 47 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.