വിപിൻ
Posted On
date_range Updated On
date_range അടിപിടിക്കേസിലെ പ്രതി 15 വർഷത്തിന് ശേഷം പിടിയിൽ
കുറ്റിപ്പുറം: അടിപിടിക്കേസിലെ പ്രതി 15 വർഷത്തിന് ശേഷം കുറ്റിപ്പുറം പൊലീസിെൻറ പിടിയിൽ. കുറ്റിപ്പുറം ബംഗ്ലാകുന്ന് സ്വദേശി വിപിൻ (40) ആണ് പിടിയിലായത്. ഇയാൾ 2007ൽ കേസിൽ പ്രതിയായതിനെ തുടർന്ന് നാട്ടിൽ നിന്ന് മുങ്ങുകയായിരുന്നു. തുടർന്ന് പിടി കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അന്വേഷണത്തിനൊടുവിൽ കോഴിക്കോട് മുക്കത്ത് നിന്നാണ് പിടിയിലായത്. മുക്കത്ത് ഓട്ടോ ഓടിക്കുകയായിരുന്നു. കുറ്റിപ്പുറം സി.ഐ. ശശിന്ദ്രൻ മേലെയിലിെൻറ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.