സ്ഥിരം കുറ്റവാളിയെ 'കാപ്പ' ചുമത്തി തടങ്കലിലാക്കി

കാ​യം​കു​ളം: വ​ള്ളി​കു​ന്നം പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ക​ടു​വി​നാ​ൽ മ​ല​വി​ള വ​ട​ക്ക​തി​ൽ ഷീ​ജാ​ല​യ​ത്തി​ൽ സ​ഞ്ജു​വി​നെ (സ​ച്ചു -30) കാ​പ്പ നി​യ​മ പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി. ഇ​യാ​ൾ​ക്കെ​തി​രെ വ​ള്ളി​കു​ന്നം, നൂ​റ​നാ​ട്, കു​റ​ത്തി​കാ​ട്, മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. വ​ധ​ശ്ര​മം, ആ​ക്ര​മ​ണം, മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം തു​ട​ങ്ങി​യ​വ​യാ​ണ്​ കേ​സു​ക​ൾ.

കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലൂ​ടെ നാ​ടി​ന്റെ സ​മാ​ധാ​ന ജീ​വി​തം ത​ക​ർ​ക്കു​ന്ന ന​ട​പ​ടി തു​ട​രു​ന്ന​താ​ണ് ക​രു​ത​ൽ ത​ട​ങ്ക​ലി​ന് കാ​ര​ണ​മാ​യ​ത്. തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി. എ​സ്.​ഐ ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്​ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 

Tags:    
News Summary - criminal detained

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.