പി​ടി​യി​ലാ​യ ധീ​ര​ജ്, അ​ജ്മ​ൽ, മ​ൻ​ഹ​ൽ ആ​സ്

കു​റ്റി​പ്പു​റം എം.​ഇ.​എ​സ് എ​ൻ​ജി. കോ​ള​ജി​ലെ സം​ഘ​ർ​ഷം: മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

കു​റ്റി​പ്പു​റം: തൃ​ക്കാ​ണ​പു​രം എം.​ഇ.​എ​സ് എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി​ക​ളാ​യ കു​റ്റി​പ്പു​റം കൊ​ള​ത്തോ​ൾ ഒ​റു​വി​ൽ അ​ജ്മ​ൽ (21), ക​ണ്ണൂ​ർ സ്വ​ദേ​ശി മ​ൻ​ഹ​ൽ ആ​സ് (21), മ​ങ്ക​ട വെ​ള്ളി​ല സൗ​പ​ർ​ണി​ക​യി​ൽ ധീ​ര​ജ് (21) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം കോ​ള​ജി​ൽ മെ​ക്കാ​നി​ക്ക​ൽ-​സി​വി​ൽ വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ലെ ഒ​രു വി​ദ്യാ​ർ​ഥി​യു​ടെ കൈ​വി​ര​ലി​ന്റെ എ​ല്ല് പൊ​ട്ടു​ക​യും മ​റ്റ് നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് പൊ​ലീ​സ് കേ​സെ​ടു​ത്തു. ഒ​ളി​വി​ലു​ള്ള മ​റ്റ് പ്ര​തി​ക​ൾ​ക്കു​വേ​ണ്ടി തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി.

കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ന് പു​റ​മെ നാ​ട്ടു​കാ​രു​മാ​യും പ​ല ത​വ​ണ​യാ​യി സം​ഘ​ർ​ഷം അ​ര​ങ്ങേ​റാ​റു​ണ്ട്. ഇ​തേ തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി​യ​ത്. വി​ദ്യാ​ർ​ഥി സം​ഘ​ർ​ഷം പ്ര​ദേ​ശ​ത്തെ ക്ര​മ​സ​മാ​ധാ​ന​ത്തി​ന് ഭീ​ഷ​ണി​യാ​യാ​ൽ സി.​ആ​ർ.​പി.​സി 143 വ​കു​പ്പ് പ്ര​കാ​രം കോ​ള​ജി​നെ​തി​രെ ക​ല​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Tags:    
News Summary - Conflict in Kuttipuram M.E.S.NG. college: Three arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.