Posted On
date_range Updated On
date_range 11കാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് പരാതി
അമ്പലപ്പുഴ: വീട്ടിൽ കളിച്ചുകൊണ്ടിരുന്ന 11കാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. കഴിഞ്ഞദിവസം രാവിലെ 10ന് കാക്കാഴം സ്വദേശിയായ പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇളയ കുട്ടിയെ മാതാവ് സ്കൂളിൽ വിടാൻ പോയ സമയത്ത് ഒരു യുവാവ് വീട്ടിലെത്തി.
ഈ സമയം വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയോട് അമ്മക്കും അനുജത്തിക്കും വാഹനാപകടമുണ്ടായെന്നും അച്ഛന്‍റെ സുഹൃത്താണെന്നും തന്നോടൊപ്പം വരണമെന്നും യുവാവ് പറഞ്ഞു. ഈ സമയം വീടിന്‍റെ വാതിൽ തുറക്കാതെ, പിതാവ് പൊലീസാണെന്നും നമ്പർ തരാം ഫോണിൽ വിളിക്കാനും കുട്ടി പറഞ്ഞതോടെ യുവാവ് കടന്നുകളഞ്ഞു. പിന്നീട് മാതാവ് തിരികെയെത്തിയശേഷം പൊലീസിൽ പരാതി നൽകി. അമ്പലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.