നടുറോഡിലെ ഏറ്റുമുട്ടൽ: മൂന്നുപേരെ അറസ്റ്റ് ചെയ്തു

കാക്കനാട്: കലക്ടറേറ്റിനുസമീപം കുന്നുംപുറത്ത് നടുറോഡിൽ ഏറ്റുമുട്ടിയ സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. തൃശൂർ വാടാനപ്പള്ളി ഗണേശമംഗലം ചാലിൽ വീട്ടിൽ നിസാം (37), തൃക്കാക്കര ടി.വി.എസ് ജങ്ഷന് സമീപം തിണ്ടിക്കൽ വീട്ടിൽ സനൂപ് (33), ഇടപ്പള്ളി നോർത്ത് വട്ടേകുന്നം കാട്ടിപ്പറമ്പിൽ വീട്ടിൽ സഗീർ (27) എന്നിവരാണ് തൃക്കാക്കര പൊലീസിന്റെ പിടിയിലായത്.

ശനിയാഴ്ച പുലർച്ച രണ്ടുമണിയോടെയാണ് സംഭവം. കുന്നുംപുറം ജങ്ഷനിലെ തട്ടുകടയുടെ മുൻവശത്ത് റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം നടത്തി എന്ന കേസിലാണ് അറസ്റ്റ്. തട്ടുകടയുടെ മുൻവശത്ത് വാഹനം പാർക്ക് ചെയ്യുന്നത് സംബന്ധിച്ച തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. ഏറ്റുമുട്ടലിൽ നാലുപേർക്ക് പരിക്കേറ്റിരുന്നു.

രണ്ട് പരാതികളിലായി ഗുണ്ടാതലവൻ മരട് അനീഷ് ഉൾപ്പെടെ 17 പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. തൃക്കാക്കര സി.ഐ ആർ. ഷാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.ഇവരെ ഞായറാഴ്ച വൈകീട്ട് മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Clash in the middle of the road: Three arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.