ചങ്ങരംകുളം: പെൺകുട്ടിയെ ശല്യം ചെയ്തെന്നാരോപിച്ച് ചങ്ങരംകുളം ടൗണിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി മർദിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം.
ടൗണിലെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവിനെ ഇന്നോവ കാറിലെത്തിയ നാലുപേർ ബലമായി വാഹനത്തിൽ കയറ്റി കൊണ്ട് പോവുകയായിരുന്നു. ടൗണിൽ നിരവധി ആളുകൾ നോക്കി നിൽക്കെ എത്തിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
വാർത്ത അറിഞ്ഞെത്തിയ പൊലീസ് സി.സി.ടി.വി ദൃശ്യം ശേഖരിച്ച് വാഹന ഉടമയെ തിരിച്ചറിഞ്ഞു. ശേഷം ഉടമയെ വിളിച്ച് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു. വൈകാതെ തന്നെ യുവാക്കൾ ഇന്നോവയുമായി സ്റ്റേഷനിലെത്തി. കാറിൽ തട്ടിക്കൊണ്ട് പോയ യുവാവുമായാണ് ഇവർ സ്റ്റേഷനിൽ എത്തിയത്. യുവാവിന് ക്രൂരമായി മർദനമേറ്റിരുന്നു.
പ്രായപൂർത്തിയാവാത്ത തങ്ങളുടെ പെങ്ങളെ ശല്യം ചെയ്യുന്നത് കൊണ്ടാണ് യുവാവിനെ തട്ടിക്കൊണ്ട് പോയി മർദിച്ചതെന്നാണത്രെ യുവാക്കളുടെ മൊഴി. എന്നാൽ, പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നെന്നും ശല്യം ചെയ്തില്ലെന്നും യുവാവും മൊഴി നൽകി. ഇരുകൂട്ടർക്കും എതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.