വിൻസെന്റ്
Posted On
date_range Updated On
date_range വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി അതിക്രമിച്ച കേസ്: പ്രതിക്ക് 15 വർഷം കഠിനതടവും ഒന്നര ലക്ഷം പിഴയും
പട്ടാമ്പി: പട്ടികജാതിക്കാരിയായ 11കാരിയെ ഇറച്ചി തരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി അതിക്രമിച്ച കേസിൽ 15 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. ശ്രീകൃഷ്ണപുരം പൊലീസ് 2019ൽ രജിസ്റ്റർ ചെയ്ത കേസിൽ ഇടുക്കി ചെറുങ്ങോട് വെള്ളപ്പാനിയിൽ വിൻസെന്റിനെതിരെയാണ് (57) പട്ടാമ്പി ഫാസ്റ്റ്ട്രാക് സ്പെഷൽ കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷ വിധിച്ചത്. സബ് ഇൻസ്പെക്ടർ ദാസൻ, ഡിവൈ.എസ്.പിമാരായ ടി.എസ്. സിനോജ്, എൻ. മുരളീധരൻ എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എസ്. നിഷ വിജയകുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.