Posted On
date_range Updated On
date_range മധ്യവയസ്കയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ
എരുമേലി: മധ്യവയസ്കയെ ആക്രമിച്ച എരുമേലി മുട്ടപ്പള്ളി കുന്നേൽ പറമ്പിൽ കണ്ണൻ എന്ന ഷൈമോൻ (31) അറസ്റ്റിൽ. എരുമേലി മുട്ടപ്പള്ളി നാല്പത് ഏക്കർ ഭാഗത്ത് ചോനാട്ട്മാലിയിൽ ആയിഷാ ബീവിയെ ആണ് ഇയാൾ ആക്രമിച്ചത്. ചിട്ടിയിടപാടുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.
തുടർന്നുണ്ടായ വിരോധംമൂലം ആയിഷാബീവിയുടെ വീട്ടില്‍ ചെല്ലുകയും വീട്ടുമുറ്റത്തുനിന്ന ഇവരെ ആക്രമിക്കുകയുമായിരുന്നു.എരുമേലി എസ്.എച്ച്.ഒ അനിൽകുമാർ വി.വി, എസ്.ഐമാരായ അനീഷ് എം.എസ്, അസീസ്, പോൾ മാത്യു, സുരേഷ് കെ. ബാബു, സി.പി.ഒമാരായ ജോബി, ഹരീഷ്, സിറാജുദ്ദീൻ, രാജേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.