കട്ടപ്പന പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് കണ്ടെത്തിയ കഞ്ചാവ് ചെടി
Posted On
date_range Updated On
date_range കഞ്ചാവ് ചെടി കണ്ടെത്തി
കട്ടപ്പന: പഴയ ബസ്സ്റ്റാൻഡിലെ നഗരസഭയുടെ മൂത്രപ്പുരക്ക് സമീപത്ത് എക്സൈസ് വകുപ്പ് കഞ്ചാവ് ചെടി കണ്ടെത്തി.
രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. കഞ്ചാവ് വലിച്ചതിനുശേഷം കളഞ്ഞ കുരുവിൽനിന്ന് കിളിർത്തതാകാമെന്ന് കരുതുന്നതായി കട്ടപ്പന എക്സൈസ് ഓഫിസർ പി.കെ. സുരേഷ് പറഞ്ഞു.
ഉദ്യോഗസ്ഥരായ സജിമോൻ തുണ്ടത്തിൽ, സജിമോൻ രാജപ്പൻ, വിജയകുമാർ, സനൽ സാഗർ, സി.എൻ. ജിൻസന്‍റ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.