സന്തോഷ്
Posted On
date_range Updated On
date_range പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്: ബസ് ഡ്രൈവർ അറസ്റ്റിൽ
പാലാ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബസ് ഡ്രൈവറായ കുര്യനാട് മടുക്കനിരപ്പിൽ സന്തോഷ് (39) അറസ്റ്റിൽ. പാലാ-കൂത്താട്ടുകുളം റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാരനാണ് ഇയാൾ.
ഈ ബസിൽ സ്ഥിരമായി സ്കൂളിലേക്ക് പോയിരുന്ന വിദ്യാർഥിനിയുമായി അടുപ്പം സ്ഥാപിച്ച് പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. കുട്ടി ഓടിരക്ഷപ്പെട്ടു. ബസിന്റെ ട്രിപ് മുടക്കിയാണ് ഇയാൾ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.