കഴുത്തറ്റ മൃതദേഹം: പൊലീസിന്റെ അന്വേഷണ മികവിന് പൊൻതൂവൽ

മാ​ന​ന്ത​വാ​ടി: ക​ഴു​ത്ത​റ്റ രീ​തി​യി​ൽ പു​ഴ​യി​ൽ ക​ണ്ടെ​ത്തി​യ അ​ജ്ഞാ​ത മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​നാ​യ​ത് മാ​ന​ന്ത​വാ​ടി പൊ​ലീ​സി​ന്റെ അ​ന്വേ​ഷ​ണ മി​ക​വി​ന് പൊ​ൻ​തൂ​വ​ൽ. മ​രി​ച്ച​ത് കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി​യു​ടെ വീ​ട്ടി​ലെ തൊ​ഴി​ലാ​ളി​യാ​ണെ​ന്ന് അ​റി​ഞ്ഞത് പൊ​ലീ​സി​ന് കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ പ്രേ​ര​ണ​യേ​കി.

കേ​ണി​ച്ചി​റ​യി​ലെ ത​ങ്ക​പ്പ​ന്റെ വീ​ട്ടി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ജോ​ലി ചെ​യ്തി​രു​ന്ന പാ​ല​ക്കാ​ട് ആ​ല​ത്തൂ​ർ അ​ഞ്ചു​മൂ​ർ​ത്തി തി​ന്നി​ലാ​പു​രം സ്വ​ദേ​ശി സു​ലൈ​മാ​ന്റെ മൃ​ത​ദേ​ഹ​മാ​ണ് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ തി​രി​ച്ച​റി​ഞ്ഞ് ബ​ന്ധു​ക്ക​ളെ ഏ​ല്പി​ച്ച് പൊ​ലീ​സ് മി​ക​വു​കാ​ട്ടി​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് ച​ങ്ങാ​ട​ക്ക​ട​വ് പു​ഴ​യി​ൽ ത​ല​യ​റ്റ രീ​തി​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പാ​ല​ത്തി​ന്റെ കൈ​വ​രി​യി​ൽ ക​യ​ർ കെ​ട്ടി​യ​തും സ​മീ​പ​ത്തു​നി​ന്ന് പ്ലാ​സ്റ്റി​ക് സ​ഞ്ചി​യും ടോ​ർ​ച്ചും ക​ണ്ടെ​ത്തി. കൊ​ല​പാ​ത​ക സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​തെ​യാ​യി​രു​ന്നു അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു​നീ​ക്കി​യ​ത്.

മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​ന്റെ പി​റ്റേ​ദി​വ​സ​മാ​യ വ്യാ​ഴാ​ഴ്ച രാ​ത്രി മ​രി​ച്ച​യാ​ളു​ടേ​തെ​ന്ന് തോ​ന്നി​ക്കു​ന്ന സി.​സി.​ടി.​വി ദൃ​ശ്യം പൊ​ലീ​സി​ന് ല​ഭി​ച്ചു. ജൂ​ൺ 29ന് ​രാ​ത്രി 8.30ന് ​പ​തി​ഞ്ഞ ദൃ​ശ്യ​മാ​യി​രു​ന്നു ഇ​ത്. ബ​സ് സ്റ്റാൻഡ് പ​രി​സ​ര​ത്ത് പൊ​ലീ​സ് സ്ഥാ​പി​ച്ച കാ​മ​റ​യി​ലും സ​മീ​പ​ത്തെ ബേ​ക്ക​റി​യി​ലു​ള്ള​വ​ർ സ്ഥാ​പി​ച്ച കാ​മ​റ​യി​ലും ഈ ​ദൃ​ശ്യം പ​തി​ഞ്ഞി​രു​ന്നു. മൃ​ത​ദേ​ഹ​ത്തി​ൽ​നി​ന്ന് കി​ട്ടി​യ വ​സ്ത്ര​ങ്ങ​ളും കാ​ലി​നേ​റ്റ പ​രി​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ സൂ​ച​ന​ക​ളും പ​രി​ശോ​ധി​ച്ച പൊ​ലീ​സി​ന് സി.​സി.​ടി.​വി.​യി​ൽ ക​ണ്ടെ​ത്തി​യ ആ​ളും മ​രി​ച്ച ആ​ളും ഒ​ന്നാ​ണെ​ന്ന് വ്യ​ക്ത​മാ​യി. മ​രി​ച്ച​ത് കേ​ണി​ച്ച​ിറ​യി​ലെ വീ​ട്ടി​ൽ ജോ​ലി​ക്ക് നി​ൽ​ക്കു​ന്ന​യാ​ളാ​ണെ​ന്ന വി​വ​ര​വും ല​ഭി​ച്ചു.

ഈ ​വീ​ട​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് മു​മ്പ് കേ​ണി​ച്ചി​റ​യി​ലു​ണ്ടാ​യ മ​ണി കൊ​ല​പാ​ത​ക​ക്കേ​സി​ലെ പ്ര​തി​യാ​യ ത​ങ്ക​പ്പ​ന്റെ​യും മ​ക​ൻ സു​രേ​ഷി​ന്റെ​യും വീ​ട്ടി​ലെ തൊ​ഴി​ലാ​ളി​യാ​ണ് സു​ലൈ​മാ​ൻ എ​ന്ന് മ​ന​സ്സി​ലാ​ക്കി​യ​ത്.

വീ​ട്ടി​ലെ തൊ​ഴി​ലാ​ളി​യാ​യ മ​ണി​യെ കൊ​ന്ന​ശേ​ഷം മൃ​ത​ദേ​ഹ​വു​മാ​യി ത​ങ്ക​പ്പ​നും സു​രേ​ഷും പോ​കു​ന്ന​ത് ക​ണ്ട ദൃ​ക്‌​സാ​ക്ഷി കൂ​ടി​യാ​യി​രു​ന്നു സു​ലൈ​മാ​ൻ. ഈ ​വീ​ട്ടി​ൽ ത​ന്നെ രാ​ജു എ​ന്ന തൊ​ഴി​ലാ​ളി​യും ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചി​രു​ന്നു. ഇ​ത് ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പി​ന്നീ​ട് പോ​ലീ​സ് എ​ത്തി​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ സു​ലൈ​മാ​ന്റെ മ​ര​ണ​കാ​ര​ണം ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നും ത​ങ്ക​പ്പ​നും കു​ടും​ബ​ത്തി​നും പ​ങ്കി​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പൊ​ലീ​സ്. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​യ്ക്ക് മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് അ​യ​ച്ച​ത്. പോ​സ്റ്റ്‌​മോ​ർ​ട്ടം പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് ആ​ത്മ​ഹ​ത്യ​യെ​ന്ന രീ​തി​യി​ലാ​യി​രു​ന്നു. സു​ലൈ​മാ​ന്റെ പി​താ​വി​ന്റെ സ​ഹോ​ദ​ര​ൻ മൂ​സ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി ശ​നി​യാ​ഴ്ച മാ​ന​ന്ത​വാ​ടി പൊ​ലീ​സി​ൽ​നി​ന്ന് മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി. തു​ട​ർ​ന്ന് വൈ​കീ​ട്ടോ​ടെ കോ​ഴി​ക്കോ​ട് സി​റ്റി​യി​ലു​ള്ള ക​ണ്ണം​പ​റ​മ്പ് ജു​മാ​മ​സ്‌​ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റട​ക്കി.

അ​ജ്ഞാ​ത​നാ​യി മ​റ​വ് ചെ​യ്യ​പ്പെ​ടേ​ണ്ടി വ​രു​മാ​യി​രു​ന്ന മൃ​ത​ദേ​ഹ​ത്തി​ന് ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്തി വി​ലാ​സ​മു​ണ്ടാ​ക്കി​യ​തി​ന്റെ ആ​ശ്വാ​സ​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ. മാ​ന​ന്ത​വാ​ടി എ​സ്.​എ​ച്ച്.​ഒ എം.​എം. അ​ബ്ദു​ൽ ക​രിം, എ​സ്.​ഐ​മാ​രാ​യ രാം​ജി​ത്ത് പി. ​ഗോ​പി, എം. ​നൗ​ഷാ​ദ്, എ.​എ​സ്.​ഐ​മാ​രാ​യ മെ​ർ​വി​ൻ ഡി​ക്രൂ​സ്, കെ.​വി. സ​ജി, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ വി.​കെ. ര​ഞ്ജി​ത്ത്, കെ.​കെ. അ​ജീ​ഷ്, ജെ​യ്‌​മോ​ൻ, ജാ​സിം ഫൈ​സ​ൽ, പൊ​ലീ​സ് ഡ്രൈ​വ​ർ കെ.​ബി. ബൈ​ജു എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Tags:    
News Summary - Body found seperated from head, investigation goes on

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.