Posted On
date_range Updated On
date_range തമിഴ്നാട്ടിൽ ബി.ജെ.പി നേതാവിനെ വെട്ടിക്കൊന്നു
ചെന്നൈ: തമിഴ്നാട് മധുരയിൽ ബി.ജെ.പി നേതാവിനെ ഒരു സംഘം വെട്ടിക്കൊന്നു. ബി.ജെ.പിയുടെ ഒ.ബി.സി വിഭാഗം ജില്ല സെക്രട്ടറി ശക്തിവേൽ (35) ആണ് കൊല്ലപ്പെട്ടത്. മധുരയിലെ ശംഖുനഗറിൽ ഇന്ന് രാവിലെ ആറോടെയാണ് സംഭവം.
വാഹനവായ്പയുമായി ബന്ധപ്പെട്ടുള്ള ഇടപാടുകൾ ശക്തിവേൽ നടത്തിയിരുന്നു. ഇന്ന് രാവിലെ വള്ളന്തപുരത്തെ വീട്ടിൽ നിന്ന് ശംഖുനഗറിലെ വെയർഹൗസിലേക്ക് വന്നപ്പോൾ പിന്നാലെയെത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നു.
ആളുകൾ നോക്കിനിൽക്കെയാണ് അക്രമികൾ ഇദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തിയത്. അണ്ണാനഗർ പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.
വാഹനവിൽപ്പനയുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തെ തുടർന്നുള്ള കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.