Posted On
date_range Updated On
date_range ബൈക്ക് മോഷണം: തമിഴ്നാട് സ്വദേശി അറസ്റ്റിൽ
കിടങ്ങൂർ: ക്ഷേത്രത്തിന് സമീപത്തുള്ള നിർമാണ സ്ഥാപനത്തിൽനിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ.പവൻ താർ ഭാരതീദാസൻ നഗർ രാധാപുരം സ്വദേശി വി. കുമാറാണ് (25) അറസ്റ്റിലായത്. നവംബർ 30 നാണ് സംഭവം. ജെ.സി.ബി ഓപറേറ്ററായി ഇയാൾ ജോലി ചെയ്തു വന്നിരുന്ന സ്ഥാപനഉടമയുടെ ബൈക്കാണ് മോഷ്ടിച്ച് കടന്നത്. ഇയാളെ കണ്ണൂരിൽനിന്നാണ് പിടികൂടിയത്.
എസ്.എച്ച്.ഒ കെ.ആർ. ബിജു, എസ്.ഐ കെ. കുര്യൻ മാത്യു, എ.എസ്.ഐ മാരായ സി.ആർ. വിനയരാജ്, മഹേഷ് കൃഷ്ണൻ, സി.പി.ഒ സുനിൽകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.