മുസാഫർപൂർ: മദ്യപിച്ച് ദേശീയ പതാക ഉയർത്താൻ ശ്രമിച്ച സർക്കാർ സ്‌കൂൾ ഹെഡ്മാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ മുസാഫർപൂർ ജില്ലയിൽ റിപ്പബ്ലിക് ദിനാഘോഷത്തിനിടെയാണ് സംഭവം. പ്രദേശവാസികൾ മിനാപൂർ എം.എൽ.എ മുന്ന യാദവിനെ വിവരമറിയിക്കുകയും ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു.
'ധരംപൂർ ഈസ്റ്റിലെ സർക്കാർ സ്‌കൂളിലെ പ്രധാനാധ്യാപകൻ സഞ്ജയ് കുമാർ സിങ് മദ്യപിച്ച് ദേശീയ പതാക ഉയർത്താൻ ശ്രമിച്ചതായി പരാതി ലഭിച്ചിരുന്നു. ബ്രെത്ത് അനലൈസർ പരിശോധനയിൽ മദ്യം കഴിച്ചതായി സ്ഥിരീകരിച്ചു. ഉടൻ ഇയാളെ അറസ്റ്റ് ചെയ്തു' -പൊലീസ് പറഞ്ഞു.
കഴിഞ്ഞ അഞ്ച് മാസമായി തനിക്ക് ശമ്പളം ലഭിച്ചിട്ടില്ലെന്ന് അറസ്റ്റിന് മുമ്പ് സിങ് അവകാശപ്പെട്ടു. 2016 ഏപ്രിൽ അഞ്ച് മുതലാണ് ബീഹാറിൽ സമ്പൂർണ മദ്യനിരോധനം നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.