Posted On
date_range Updated On
date_range കോടതി സംരക്ഷണ ഉത്തരവ് നിലനിൽക്കെ ഭാര്യക്ക് മർദനം; യുവാവ് അറസ്റ്റിൽ
ചിറ്റാർ: ഗാർഹിക പീഡനത്തിനെതിരായ കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ ഭാര്യയെ മർദിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. തണ്ണിത്തോട് തേക്കുതോട് അലങ്കാരത്ത് വീട്ടിൽ നൗഷാദാണ് (39)തണ്ണിത്തോട് പൊലീസിന്റെ പിടിയിലായത്.
ഇയാളുടെ ഭാര്യ ഷെറീന ബീവി (36) നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ്, കോന്നിയിൽവെച്ച് പിടികൂടുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ച വീട്ടിൽ കയറിയാണ് ഷറീനയെ മർദിച്ചത്.
വീട്ടുപകരണങ്ങളും നശിപ്പിച്ചു. നൗഷാദിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐ ഷരീഫ് കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.