ശ​ര​ത്ത്​, അ​യൂ​ബ്​, രാ​ജേ​ഷ്

ജാമ്യവ്യവസ്ഥ ലംഘനം: മൂന്നുപേരെ ജയിലിലടച്ചു

ആലുവ: ജാമ്യവ്യവസ്ഥ ലംഘിച്ച് വീണ്ടും കുറ്റകൃത്യത്തിലേർപ്പെട്ട പ്രതികളുടെ ജാമ്യം റദ്ദുചെയ്ത് ജയിലിലടച്ചു. മുനമ്പം പള്ളിപ്പുറം വാടപ്പുറം വീട്ടിൽ ശരത്ത് (34), എടത്തല കുഴിവേലിപ്പടി ജുമാമസ്ജിദിന് സമീപം ചാലായില്‍ വീട്ടില്‍ അയൂബ് (26) , പള്ളിപ്പുറം കോണ്‍വെന്‍റ് വെസ്റ്റ് വാടേപ്പറമ്പില്‍ വീട്ടില്‍ രാജേഷ് (തൊരപ്പന്‍ രാജേഷ് -47) എന്നിവരുടെ ജാമ്യമാണ് റദ്ദുചെയ്തത്. സ്ത്രീയെ ആക്രമിച്ച കേസിലാണ് ശരത്തിനെ നേരത്തേ അറസ്റ്റ് ചെയ്തത്. ഈ കേസിൽ പ്രതിക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു. സമാന സ്വഭാവമുള്ള കേസിൽ പ്രതിയായതിനെ തുടർന്നാണ് റദ്ദ് ചെയ്ത് ജയിലിലടച്ചത്.

2021 ജൂലൈയിൽ പുക്കാട്ടുപടിയിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് മുക്കുപണ്ടം പണയംവെച്ച് 1,60,000 രൂപ കൈക്കലാക്കിയ കേസിൽ അയൂബിന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു. എല്ലാ ആഴ്ചയും അന്വേഷണ ഉദ്യോഗസ്ഥ‍‍െൻറ മുമ്പാകെ ഹാജരാകണമെന്ന വ്യവസ്ഥ ലംഘിച്ചതിനാണ് റദ്ദാക്കിയത്.

കവര്‍ച്ചക്കേസിലാണ് രാജേഷിനെ നേരത്തെ അറസ്റ്റ് ചെയ്തത്. മറ്റൊരു ആക്രമണ കേസിൽ പ്രതിയായതിനെത്തുടർന്നാണ് റദ്ദാക്കിയത്.

Tags:    
News Summary - Bail Violation: Three were jailed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.