കൊല്ലം: ജാമ്യവ്യവസ്ഥ ലംഘിച്ചതിന് സിറ്റി പൊലീസ് പരിധിയില്‍ 12 പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി. ജാമ്യത്തില്‍ ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്ന കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്നാണ് ജാമ്യം റദ്ദ് ചെയ്തത്. ഇതിനെ തുടര്‍ന്ന് ഇവരില്‍ എട്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കിളികൊല്ലൂര്‍ നിഷാദ് മന്‍സിലില്‍ നിഷാദ്, നിയാസ് എന്നിവര്‍ കണ്ണനല്ലൂര്‍ സ്റ്റേഷന് പരിധിയിലും കൃഷ്ണപുരത്ത് ഷിഹാബ് മന്‍സിലില്‍ ഷാന്‍, ഓച്ചിറ പഴിക്കുഴി മൊഴൂര്‍ തറയില്‍ വീട്ടില്‍ പ്യാരി എന്നിവര്‍ ഓച്ചിറ പൊലീസ് സ്റ്റേഷന് പരിധിയിലും പിടിയിലായി.
കടവൂര്‍ നീരാവില്‍ അനീഷ് നിവാസില്‍ അഭിലാഷ് ഈസ്റ്റ് സ്റ്റേഷന് പരിധിയിലും ഇരവിപുരം വാളത്തുംഗല്‍ മിറാസ് മന്‍സിലില്‍ മിറാസ് ഇരവിപുരം സ്റ്റേഷന് പരിധിയിലും തൃക്കോവില്‍വട്ടം തട്ടാറുകോണം പ്രശാന്തി ഹൗസില്‍ ശ്രീകാന്ത് കിളികൊല്ലൂര്‍ സ്റ്റേഷന് പരിധിയിലും തൃക്കോവില്‍വട്ടം ചെറിയേല ചേരിയില്‍ മുഖത്തല ബിജു ഭവനത്തില്‍ ബിജു കൊട്ടിയം സ്റ്റേഷന് പരിധിയിലും ആണ് അറസ്റ്റിലായത്.
വിവിധ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് കോടതിയില്‍നിന്നും ജാമ്യം നേടി പുറത്തിറങ്ങിയ ഇവരെ സിറ്റി പൊലീസ് കമീഷണര്‍ നാരായണന്റെ നിർദേശപ്രകാരം പൊലീസ് നിരീക്ഷിച്ചു വരുകയായിരുന്നു.
ഇവര്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട വിവരം സ്റ്റേഷന് ഹൗസ് ഓഫിസര്‍മാര്‍ സമയബന്ധിതമായി അതത് കോടതികളില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇവരുടെ ജാമ്യം റദ്ദ് ചെയ്യാനായതെന്ന് പൊലീസ് പറഞ്ഞു. കൊല്ലം സെഷന്‍സ് കോടതി ജഡ്ജി എം.ബി. സ്നേഹലത, കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-രണ്ട് ജഡ്ജി നിയതാ പ്രസാദ്, കൊല്ലം അഡീഷനൽ സെഷന്‍സ് കോടതി-മൂന്ന് ജഡ്ജി ഉദയകുമാര്‍ എന്നിവരാണ് പ്രതികളുടെ ജാമ്യം റദ്ദ് ചെയ്ത് ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.