വി​നോ​ദ്

മോ​ഷ​ണ ശ്ര​മം: പ്ര​തി അ​റ​സ്റ്റി​ൽ

ഒ​റ്റ​പ്പാ​ലം: ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡ് ഷോ​പ്പി​ങ്​ കോം​പ്ല​ക്സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​പ്ലൈ​കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ പൂ​ട്ട് ത​ക​ർ​ത്ത് മോ​ഷ​ണ ശ്ര​മം ന​ട​ത്തി​യ പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തൃ​ശൂ​ർ പാ​ട്ടു​രാ​യ്ക്ക​ൽ പ​ള്ളി​യാ​ലി​ൽ വീ​ട്ടി​ൽ വി​നോ​ദ് (ബെ​ന്നി -55) ആ​ണ് പി​ടി​യി​ലാ​യ​ത്. ഒ​റ്റ​പ്പാ​ലം റ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു നി​ന്ന്​ പി​ടി​യി​ലാ​യ ഇ​യാ​ളെ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു. ഡി​സം​ബ​ർ 17ന് ​രാ​വി​ലെ സ്ഥാ​പ​നം തു​റ​ക്കാ​നെ​ത്തി​യ ജീ​വ​ന​ക്കാ​രാ​ണ് പി​ൻ​ഭാ​ഗ​ത്തെ ഷ​ട്ട​റി‍െൻറ പൂ​ട്ട് ത​ക​ർ​ത്ത​താ​യി ക​ണ്ടെ​ത്തി​യ​ത്. ബാ​ങ്കി​ൽ അ​ട​ക്കാ​നാ​യി മാ​നേ​ജ​റു​ടെ കാ​ബി​ന് സ​മീ​പ​മു​ള്ള ചെ​സ്റ്റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണം ന​ഷ്ട​പ്പെ​ട്ടി​രു​ന്നി​ല്ല. നി​രീ​ക്ഷ​ണ കാ​മ​റ​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​മാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യ​ക​മാ​യ​ത്.

Tags:    
News Summary - Attempted theft Defendant arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.