Posted On
date_range Updated On
date_range വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം; ഓട്ടോ ഡ്രൈവർ അറസ്റ്റില്‍
തിരുനെല്ലി: വീട്ടില്‍ അതിക്രമിച്ചു കയറി മധ്യവയസ്‌കയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ തിരുനെല്ലി പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടിക്കുളം ടൗണിലെ ഓട്ടോ ഡ്രൈവറായ പനവല്ലി പുളിമാട്ക്കുന്ന് കോട്ടമ്പത്ത് വീട്ടില്‍ സതീശനെ(25)യാണ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
രണ്ട് ദിവസം മുമ്പാണ് സംഭവം. തനിച്ചായിരുന്ന സമയം നോക്കി വീട്ടില്‍ കയറിയ സതീശന്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും ബഹളം വെച്ചപ്പോള്‍ ഇറങ്ങിയോടിയെന്നുമാണ് വീട്ടമ്മ നല്‍കിയ പരാതിയില്‍ പറയുന്നത്. വിവിധ കേസുകളിൽ പ്രതിയായിട്ടുള്ള ഇയാൾ, തിരുനെല്ലി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.