Posted On
date_range Updated On
date_range ഏഴു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പിതാവ് അറസ്റ്റിൽ
നാദാപുരം: ഏഴ് വയസ്സുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. കുടുംബം താമസിക്കുന്ന വാടകവീട്ടിൽ വ്യാഴാഴ്ച വൈകുന്നേരമാണ് പീഡനശ്രമം നടന്നത്. സംഭവം ശ്രദ്ധയിൽപെട്ട കുട്ടിയുടെ മാതാവ് വിവരം നാദാപുരം പൊലീസിൽ അറിയിക്കുകയായിരുന്നു.
പൊലീസ് പിതാവിനെ കസ്റ്റഡിയിലെടുക്കുകയും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പീഡനശ്രമം നടന്നതായി കുട്ടി മൊഴി നൽകിയിട്ടുണ്ട്. പോക്സോ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.