Posted On
date_range Updated On
date_range ബിയര്‍കുപ്പികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ
കറുകച്ചാൽ: യുവാവിനെ ബിയര്‍കുപ്പികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടി. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി ആൽബിൻ തോമസി (21) നെയാണ് കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി കഴിഞ്ഞദിവസം കറുകച്ചാൽ ജങ്ഷന് സമീപത്തെ ബാറിൽ ജോബിൻ മാത്യു എന്നയാളുമായി വാക്തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ആൽബിൻ ബിയർകുപ്പി കൊണ്ട് ജോബിന്‍റെ തലക്ക് അടിക്കുകയുമായിരുന്നു.
സംഭവത്തിനു ശേഷം ഇയാൾ ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും തുടർന്ന് പൊലീസെത്തി പ്രതിയെ പിടികൂടുകയുമായിരുന്നു.മണിമല, നെടുമുടി, പുളിങ്കുന്ന്, കീഴ് വായ്പൂര്, കറുകച്ചാൽ സ്റ്റേഷനുകളിൽ വധശ്രമം, തട്ടിക്കൊണ്ടുപോകൽ, ദേഹോപദ്രവം, കഞ്ചാവ് ഉപയോഗം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. എസ്.ഐമാരായ അനില്‍ കുമാര്‍, ഗോപകുമാര്‍, സി.പി.ഒമാരായ ബിജു, രതീഷ് എന്നിവർ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.