പൊലീസ്​ ഉദ്യോഗസ്ഥനുനേരെ ആക്രമണം; മൂന്നുപേർ അറസ്റ്റിൽ

കോ​ത​മം​ഗ​ലം: ട്രാ​ഫി​ക് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. മേ​യ് ദി​ന​ത്തി​ൽ ഉ​ച്ച​ക്ക് ര​ണ്ടോ​ടെ കോ​ത​മം​ഗ​ലം മു​നി​സി​പ്പ​ൽ പ്രൈ​വ​റ്റ് ബ​സ്​​സ്റ്റാ​ൻ​ഡി​ൽ സ്വ​കാ​ര്യ ബ​സി​ലെ ജീ​വ​ന​ക്കാ​ര​നെ പ്ര​തി​ക​ൾ ആ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ട് ത​ട​യാ​ൻ ചെ​ന്ന ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ശി​വ​നെ ത​ല​ക്കോ​ട് പു​തു​പ്പാ​ടി ബി​നു (30), നേ​ര്യ​മം​ഗ​ലം തൊ​ണ്ണൂ​റ് സെ​ന്‍റ്​ കീ​ച്ചേ​രി​കു​ടി നി​ഖി​ൽ (28), പോ​ത്താ​നി​ക്കാ​ട് മാ​മു​ട്ട​ത്ത് എ​ൽ​ദോ​സ് (26) എ​ന്നി​വ​ർ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പ്ര​തി​ക​ളെ കോ​ത​മം​ഗ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Attack on police officer; Three people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.