സന്തോഷ് കുമാർ, പ്രത്യുഷ്, അരവിന്ദ് പരശു, അലൻ, ഷെവിൻസ്

വടിവാൾ ആക്രമണം: അഞ്ചുപേർ അറസ്​റ്റിൽ

പ​ള്ളി​ക്ക​ര: ക്രി​സ്മ​സ് ദി​ന​ത്തി​ല്‍ ക​രി​മു​ക​ള്‍ ചെ​ങ്ങ​നാ​ട്ട് ക​വ​ല​യി​ല്‍ ന​ട​ന്ന വ​ടി​വാ​ള്‍ ആ​ക്ര​മ​ണ കേ​സി​ലെ പ്ര​തി​ക​ളെ അ​മ്പ​ല​മേ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

പു​ത്ത​ന്‍കു​രി​ശ് വെ​ള്ളൂ​ര്‍ ചി​റ​ങ്ങേ​രി​ല്‍ സ​ന്തോ​ഷ്‌​കു​മാ​ര്‍ (29), ആ​മ്പ​ല്ലൂ​ര്‍ എ​ട​വ​ഴി​ക്ക​ല്‍ പ്ര​ത്യു​ഷ് (21), ക​രി​മു​ക​ള്‍ ഫാ​ക്ട് കോ​ള​നി​യി​ല്‍ കൂ​ട്ടേ​ക്കു​ഴി​ക​രോ​ട്ട് അ​ര​വി​ന്ദ് പ​ര​ശു (20), ക​രി​മു​ക​ള്‍ ഫാ​ക്ട് കോ​ള​നി വെ​ള്ളു​മ​ന​ക്കു​ഴി​ക്ക​രോ​ട്ട് അ​ല​ന്‍ (19), പു​ത്ത​ന്‍കു​രി​ശ് ചാ​ലി​ക്ക​ര നെ​ടു​ങ്ങാ​ട്ടി​ല്‍ ഷെ​വി​ന്‍സ് (29) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക്രി​സ്മ​സ് ദി​ന​ത്തി​ല്‍ ചാ​ലി​ക്ക​ര ഭാ​ഗ​ത്ത് വെ​ച്ച് ല​ഹ​രി വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ചെ​ന്ന് സം​ശ​യി​ച്ച് നാ​ട്ടു​കാ​ര്‍ ഇ​വ​രെ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​െൻറ പ്ര​തി​കാ​ര​മാ​യാ​ണ് വൈ​കീ​ട്ട് 3.30 ഓ​ടെ ഗു​ണ്ടാ​സം​ഘം എ​ത്തി മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി നാ​ട്ടു​കാ​രെ ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ നാ​ലു​പേ​ര്‍ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. കാ​ല്‍പാ​ദ​ത്തി​ന്​ വെ​ട്ടേ​റ്റ ആ​േ​ൻ​റാ​യെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

ത​ല​ക്ക്​ വെ​ട്ടേ​റ്റ ജി​നു കു​ര്യാ​ക്കോ​സ്, ശ​രീ​ര​ത്തി​ല്‍ വെ​ട്ടേ​റ്റ എ​ല്‍ദോ​സ് കോ​ണി​ച്ചോ​ട്ടി​ല്‍, ജോ​ര്‍ജ് വ​ര്‍ഗീ​സ് എ​ന്നി​വ​ര്‍ ചി​കി​ത്സ തേ​ടി. പ്ര​തി​ക​ള്‍ നാ​ട്ടു​കാ​രു​ടെ വാ​ഹ​ന​ത്തി​നും കേ​ടു​പാ​ടു​ക​ള്‍ വ​രു​ത്തി.


Tags:    
News Summary - Attack: Five arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.