ഷരീഫ് ഖാൻ അജ്ഞാതരാൽ കൊല്ലപ്പെട്ട ദിവസം യു.പി പൊലീസ് വിളിച്ചത് 18 തവണ

ന്യൂഡൽഹി: 2007ലെ റാംപൂർ സി.ആർ.പി.എഫ് ക്യാമ്പ് ആക്രമണക്കേസിൽ കുറ്റവിമുക്തനായ മുഹമ്മദ് ഷരീഫ് ഖാൻ കൊല്ലപ്പെട്ട ദിവസം, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ റാംപൂർ പൊലീസ് 18 തവണ ഫോൺ വിളിച്ചു. ഷരീഫിന്റെ നീക്കങ്ങളെക്കുറിച്ച് മുൻകൂട്ടി അറിയാവുന്നവർക്കു മാത്രമേ ഇത്തരമൊരു ആക്രമണം നടത്താൻ സാധിക്കൂ എന്നും സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു. കേസിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

പൊലീസ് പരിശോധനക്കായി സ്റ്റേഷനിൽ ഹാജരായ ശേഷം മകനുമൊത്ത് മടങ്ങുന്നതിനിടെയാണ് ഈ മാസം 10ന് ഉത്തർപ്രദേശിലെ ഖജൂരിയ ഗ്രാമത്തിൽ 53-കാരനായ മുഹമ്മദ് ഷരീഫ് ഖാൻ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കുടുംബം കൈമാറിയ ഫോൺ രേഖകൾ പ്രകാരം, അന്നേദിവസം ഉച്ചക്ക് മുതൽ വൈകുന്നേരം വരെ ഷരീഫിനെ സ്റ്റേഷനിൽ എത്തിക്കുന്നതിനായി പൊലീസ് പലതവണ ബന്ധപ്പെടുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ നിരന്തരം വിളിച്ചതിനുപുറമെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ വീട്ടിലേക്കും അയച്ചുവെന്ന് ഷരീഫിന്‍റെ സഹോദരൻ ഷാഹിൻ ഖാൻ പറഞ്ഞു. സ്റ്റേഷനിൽ ഒന്നര മണിക്കൂറിലധികം കാത്തുനിന്നശേഷം മടങ്ങുമ്പോൾ, പൊലീസ് സ്റ്റേഷനിൽ നിന്ന് നൂറ് മീറ്റർ അകലെ മുഖംമൂടി ധരിച്ച രണ്ടുപേർ വെടിയുതിർക്കുകയായിരുന്നു.

Tags:    
News Summary - Mohammad Sharif Khan Shot Dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.