Posted On
date_range Updated On
date_range സെക്രട്ടേറിയറ്റിന് മുമ്പിൽ പട്ടാപ്പകൽ സ്ത്രീക്ക് നേരെ അതിക്രമം; പ്രതി പിടിയിൽ
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുമ്പിൽ പട്ടാപ്പകൽ സ്ത്രീക്ക് നേരെ അതിക്രമം. വെള്ളിയാഴ്ച ഉച്ചക്ക് 12ഓടെയായിരുന്നു സംഭവം. മിനിറ്റുകൾക്കകം പ്രതി പൊലീസ് പിടിയിലായി. കൊലക്കേസിലടക്കം പ്രതിയായ ശാസ്തമംഗലം സ്വദേശി സജുമോനാണ് പിടിയിലായത്.
സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗേറ്റിന് എതിർവശത്തെ സ്ഥാപനത്തിൽനിന്ന് ഭക്ഷണം കഴിച്ചിറങ്ങവെയായിരുന്നു ആക്രമണം. ഇയാൾ സ്ത്രീയെ മനഃപൂർവം ആക്രമിക്കുകയായിരുന്നെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായി. സ്ത്രീ ഇത് ചോദ്യം ചെയ്തപ്പോൾ ഇയാൾ തട്ടിക്കയറി. സ്ത്രീത്വത്തെ അപമാനിച്ചതിനും ആക്രമിച്ചതിനും കന്റോൺമെന്റ് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.