അല്‍ഫികസ് സമൻ
Posted On
date_range Updated On
date_range ലഹരി ഗുളികകളുമായി അസം സ്വദേശി പിടിയില്‍
പെരുമ്പാവൂർ: എക്‌സൈസ് നടത്തിയ പരിശോധനയിൽ ലഹരി ഗുളികയുമായി അസം സ്വദേശി പിടിയിൽ. അല്‍ഫികസ് സമനാണ് (27) പിടിയിലായത്.
ഇയാളില്‍നിന്ന് 150 ക്ലോബോസം ടാബ്ലറ്റ് പിടികൂടി. 90,583 രൂപയും പിടിച്ചെടുത്തു. പെരുമ്പാവൂര്‍, ആലുവ മേഖലയില്‍ ജോലി ചെയ്യുന്ന അന്തർസംസ്ഥാന തൊഴിലാളികള്‍ക്ക് ലഹരി വില്‍പന നടത്തുന്നതില്‍ പ്രധാനിയാണ് പ്രതിയെന്ന് എക്സൈസ് അറിയിച്ചു. ഇന്‍സ്‌പെക്ടര്‍ എം. മഹേഷ് കുമാറിന്‍റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍.ജി. മധുസൂദനന്‍, പ്രിവന്‍റിവ് ഓഫിസര്‍ പി.കെ. വിജയന്‍, കെ.ടി. സാജു, വി.എസ്. ഷൈജു, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം.എ. അസൈനാര്‍, വി.കെ. വിനോദ് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.