നസ്റുല്‍ ഇസ്ലാം
ഹെറോയിനുമായി അസം സ്വദേശി പിടിയില്‍
പെരുമ്പാവൂര്‍: ഓണത്തിന് മുന്നോടിയായി പെരുമ്പാവൂര്‍ എക്‌സൈസ് റേഞ്ച് പാര്‍ട്ടി നടത്തിയ പരിശോധനയില്‍ അഞ്ചുലക്ഷത്തോളം രൂപ വിലമതിക്കുന്ന 22.5 കിലോ ഹെറോയിനുമായി അന്തര്‍ സംസ്ഥാന തൊഴിലാളി പിടിയിൽ. അസം സ്വദേശി നസ്‌റുൽ ഇസ്ലാമാണ് (30) പിടിയിലായത്.
നാട്ടില്‍നിന്ന് കൊണ്ടുവന്ന ഹെറോയിന്‍ അന്തര്‍ സംസ്ഥാനക്കാര്‍ക്ക് വില്‍പന നടത്തുന്നതാണ് ഇയാളുടെ പ്രധാന ജോലി. വില്‍പനക്കായി മറ്റൊരാള്‍ക്ക് കൊടുക്കാന്‍ നിൽക്കുന്നതിനിടെയാണ് എക്‌സൈസ് ഇയാളെ പിടികൂടിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. മഹേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റിവ് ഓഫിസര്‍മാരായ പി.കെ. വിജയന്‍, വി.എസ്. ഷൈജു, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി.കെ. അനൂപ്, പി.ജെ. പത്മഗിരീശന്‍ എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.