അഖിൽഭാസി
Posted On
date_range Updated On
date_range കാപ്പപ്രകാരം തടവിലാക്കി
കൊല്ലം: കൊലപാതകം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ കാപ്പ നിയമപ്രകാരം കരുതൽതടവിലാക്കി. 2019 മുതൽ കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ എട്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ആദിച്ചനല്ലൂർ ഇത്തിക്കര കല്ലുവിളവീട്ടിൽനിന്ന് ഇത്തിക്കര വയലിൽവീട്ടിൽ താമസിക്കുന്ന അഖിൽഭാസി(23) യാണ് തടവിലായത്. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടറും ജില്ല മജിസ്ട്രേറ്റും കൂടിയായ എൻ. ദേവിദാസാണ് കരുതൽതടങ്കലിന് ഉത്തരവായത്. ചാത്തന്നൂർ എസ്.ഐ മധുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.