ബിനു
Posted On
date_range Updated On
date_range പത്ത് ലിറ്റർ മാഹി മദ്യവുമായി അറസ്റ്റിൽ
ശ്രീകണ്ഠപുരം: വൻതോതിൽ മാഹി മദ്യം ശേഖരിച്ച് വിൽപന നടത്തുന്നയാൾ അറസ്റ്റിൽ. ഏരുവേശ്ശി പൂപ്പറമ്പിലെ കണിയാതടത്തിൽ കെ.എൻ. ബിനു എന്ന കൊല്ലൻ ബിനു (റസാഖ്-43) നെയാണ് ശ്രീകണ്ഠപുരം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ. അരുൺകുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി പയ്യാവൂർ കണ്ടകശ്ശേരി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. 10 ലിറ്റർ മാഹി മദ്യം പിടിച്ചെടുത്തു. ഓണം വിപണി മുന്നിൽ കണ്ട് മാഹി മദ്യം ശേഖരിക്കുന്നതായി സൂചന ലഭിച്ചതിനാൽ ബിനു കുറച്ച് ദിവസങ്ങളായി എക്‌സൈസിന്റെ നീരിക്ഷണത്തിലായിരുന്നു.
പ്രിവന്റിവ് ഓഫിസർ ടി.കെ. വിനോദൻ, ഗ്രേഡ് പ്രിവന്റിവ് ഓഫിസർ പി.വി. പ്രകാശൻ, സിവിൽ എക്‌സൈസ് ഓഫിസർമാരായ എം. ഗോവിന്ദൻ, പി. ഷിബു, പി.കെ. മല്ലിക, ശ്രീജ എസ്. കുമാർ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.