താജുദ്ദീൻ
Posted On
date_range Updated On
date_range അരക്കിലോ കഞ്ചാവുമായി പിടിയിൽ
കുറ്റിപ്പുറം: അരക്കിലോ കഞ്ചാവുമായി ഒരാൾ പൊലീസ് പിടിയിൽ. കുറ്റിപ്പുറം എം.എം സ്കൂളിനടുത്തു താമസിക്കുന്ന തോട്ടത്തിൽ താജുദ്ദീൻ (67) ആണ് പിടിയിലായത്. ഇയാളിൽനിന്ന് അരക്കിലോയോളം കഞ്ചാവും പിടിച്ചെടുത്തു. ഇയാൾ മുമ്പും കഞ്ചാവ് കേസിൽ പിടിയിലായിട്ടുണ്ട്. കൂടാതെ വീട്ടിലും പരിസര പ്രദേശങ്ങളിലും പ്രശ്നങ്ങളുണ്ടാക്കിയതിനും ഇയാൾക്കെതിരെ പരാതികളുണ്ടായിരുന്നു. ലഹരിക്കെതിരെ കുറ്റിപ്പുറം പൊലീസിെൻറ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജനകീയ സമിതികൾ വഴി ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.