മോഹനൻ
കോട്ടയം: കോടതി ശിക്ഷവിധിച്ചശേഷം ഒളിവിൽ കഴിഞ്ഞുവന്നിരുന്ന പ്രതി 10വർഷത്തിനുശേഷം പിടിയിൽ. മാഞ്ഞൂർ കല്ലടയിൽ വീട്ടിൽ കെ.എസ്. മോഹനനെയാണ് (44) പൊലീസ് പിടികൂടിയത്.
2012ൽ വാഹനാപകട മരണവുമായി ബന്ധപ്പെട്ട കേസിൽ കോടതി ഇയാളെ മൂന്നുവർഷത്തേക്ക് തടവുശിക്ഷക്ക് വിധിച്ചിരുന്നു. കോടതിയിൽ അപ്പീലിനുപോവുകയും പിന്നീട് ഒളിവിൽപോവുകയുമായിരുന്നു. കോടതി ഇയാൾക്കെതിരെ കൺവിഷൻ വാറന്റ് പുറപ്പെടുവിച്ചു. എറണാകുളം അയ്യമ്പുഴ വനമേഖലയിൽ ഇയാൾ ഒളിവിൽ കഴിഞ്ഞുവരുന്നതായി ജില്ല പൊലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് പിടികൂടിയത്. ഇയാൾക്ക് ഏറ്റുമാനൂർ, ചേർത്തല സ്റ്റേഷനുകളിൽ മോഷണം, അടിപിടി, പിടിച്ചുപറി തുടങ്ങിയ നിരവധി കേസുകൾ നിലവിലുണ്ട്.
കൂടാതെ കടുത്തുരുത്തി സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ് ഇയാൾ. കോട്ടയം ട്രാഫിക് സ്റ്റേഷൻ എസ്.എച്ച്.ഒ ഹരികുമാർ, എസ്.ഐ പി.എസ്. സന്തോഷ് , സി.പി.ഒമാരായ എം.ആർ ശ്രീജിത് , പി.പി പ്രതീഷ് ,എം.കെ ശ്രീകുമാർ ,വി.എസ് മഹേഷ് , അനീഷ് കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.