കാക്കനാട്: വാഹനത്തിന് സൈഡ് കൊടുക്കുന്നത് സംബന്ധിച്ച് തർക്കത്തെ തുടർന്ന് യുവാവിനെ കത്രികക്ക് കുത്തി പരിക്കേൽപ്പിച്ചു. ഓട്ടോയിൽ പിന്തുടർന്നെത്തി മീൻ നന്നാക്കുന്ന കത്രിക കൊണ്ട് മുതുകത്ത് കുത്തുകയായിരുന്നു.പ്രതിയായ വാഴക്കാല സ്വദേശി അപ്പുവിനെ (29) ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തു.
ഇയാൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. കഴിഞ്ഞദിവസം കാക്കനാടിന് സമീപം ചിറ്റേത്തുകരയിലാണ് സംഭവം. കാക്കനാടുനിന്ന് തൃപ്പൂണിത്തുറ ഭാഗത്തേക്ക് കാറിൽ പോവുകയായിരുന്ന വിവേക് എന്നയാളും പ്രതിയുമായി സൈഡ് കൊടുക്കുന്നതിന്നെ ചൊല്ലി തർക്കമുണ്ടായി.
പ്രശ്നം തീർത്തുപോയ വിവേകിനെ ഓട്ടോയിൽ പിന്തുടരുന്ന അപ്പു ചിറ്റേത്തുകരയിൽ വെച്ച് വാഹനം വട്ടം വെച്ച് നിർത്തിക്കുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ സംഘട്ടനമുണ്ടാകുകയും സമീപത്തെ മീൻ കടയിൽനിന്ന് കത്രിക എടുത്ത് കുത്തുകയായിരുന്നു. സി.ഐ വിപിൻദാസിെൻറ നേതൃത്വത്തിൽ എസ്.ഐ ജോമോൻ, സി.പി.ഒമാരായ ജയകുമാർ, ഇന്ദുചൂഡൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.